ചങ്ങനാശേരി : ചങ്ങനാശേരി താലൂക്കിൽ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലയുടെ (മൊബൈൽ മാവേലി സ്റ്റോർ) പര്യടനം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ എട്ടിന് കുഞ്ഞൻകവലയിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് എട്ടു മുതൽ 10.30 വരെ കുമരംകുളം ഏനാച്ചിറ റൂട്ടിലും 11 മുതൽ 12 വരെ കണ്ണംചിറ, 12.30 മുതൽ ഉച്ചക്ക്് ഒന്ന് വരെ തെങ്ങണ, രണ്ട് മുതൽ മൂന്നു വരെ അമര ജംഗ്ഷൻ, 3.30 മുതൽ 4.30 വരെ പുത്തൻകാവ് അമ്പലം, 5.30 മുതൽ വൈകിട്ട് ഏഴു വരെ മനയ്ക്കച്ചിറ എന്നിവിടങ്ങളിൽ വാഹനമെത്തും.
നാളെ രാവിലെ എട്ടു മുതൽ 10 വരെ കൂത്രപള്ളി, 10.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ മാന്തുരുത്തി, രണ്ടു മുതൽ മൂന്നു വരെ ഇടയിരിക്കപ്പുഴ, 3.30 മുതൽ 4.30 വരെ താഴത്തുവടകര, അഞ്ചു മുതൽ വൈകീട്ട് ഏഴു വരെ ചാമംപതാൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പര്യടനം. സാധനങ്ങൾ വാങ്ങാനെത്തുന്നവർ റേഷൻ കാർഡ് കൈയിൽ കരുതണം.