പാലാ : കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.സി. മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു. പാലാ- തൊടുപുഴ റോഡിൽ അന്തീനാടിന് സമീപമായിരുന്നു അപകടം. മാത്യുവിന്റെ ബി.എം.ഡബ്ല്യു. കാർ റോഡരുകിലെ വൈദ്യുതി തൂണിൽ ഇടിച്ചുകയറുകയായിരുന്നു. കോട്ടയത് നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. റോഡരികിൽ നിറുത്തിയിരുന്ന ബൈക്ക് അശ്രദ്ധമായി എടുത്തപ്പോൾ കാർ വെട്ടിക്കുകയും നിയന്ത്രണം വിടുകയുമായിരുന്നു. കാറിന്റെ മുൻവശവും വൈദ്യുതി പോസ്റ്റും തകർന്നു. സ്ഥലത്തെത്തിയ സുഹൃത്ത് സജി തെക്കേൽ മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.