കോട്ടയം : കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി ( വാർഡ് 9), മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) എന്നീ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. കളരിപ്പടി ( വാർഡ് 9)യിൽ 72.85 ശതമാനമാണ് പോളിംഗ്. 1326 വോട്ടർമാരിൽ 966 പേർ വോട്ടു ചെയ്തു. ഇതിൽ 480 പുരുഷന്മാരും 486 സ്ത്രീകളുമുൾപ്പെടുന്നു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മാഞ്ഞൂർ സെൻട്രലിൽ (വാർഡ് 12) 73.79 ആണ് പോളിംഗ് ശതമാനം. 1656 വോട്ടർമാരിൽ 1222 പേർ വോട്ടു ചെയ്തു. ഇതിൽ 594 സ്ത്രീകളും 628 പുരുഷന്മാരും ഉൾപ്പെടുന്നു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് അതത് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.