maths

കോട്ടയം: സി.എം.എസ്. കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യാന്തര കോൺഫറൻസിനു തുടക്കമായി. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഏഥൻസ് സർവകലാശാല പ്രൊഫസർ ആന്റണീസ് എകണോമു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, ഗണിതശാസ്ത്ര ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. അച്യുത കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു. ഓൺലൈനായി നടക്കുന്ന കോൺഫറൻസ് ഇന്ന് സമാപിക്കും. ജപ്പാൻ, ആംസ്റ്റർഡാം, ബീജിംഗ് , മുംബായ് , മദ്രാസ്, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതർ വിവിധ ദിവസങ്ങളിൽ മുഖ്യപ്രഭാഷകരായി.