കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാർ മാതൃകയിൽ കേരളവും പെട്രോൾ ഡീസൽ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ബി.ജെ.പി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. വൈശാഖ് എസ്. നായർ, മണ്ഡലം വൈസ് പ്രസിഡന്റ് മോഹനൻ, സെക്രട്ടറി അമ്പിളി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ രാധാകൃഷ്ണൻ, മധുസൂദനൻ, സണ്ണി മണിമല, വിഷ്ണു വിനോദ്, അജയൻ, വി.ആർ ദീപു, മോഹനചന്ദ്രൻ, ദീപ അശോക് തുടങ്ങിയവർ പങ്കെടുത്തു.