ചങ്ങനാശേരി: സംസ്ഥാന സർക്കാർ നിയോജകമണ്ഡലതലങ്ങളിൽ നടപ്പിലാക്കിയ ഊർജ്ജമിത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സോളാർ ഉല്പന്നങ്ങളുടെയും ബയോഗ്യാസ് പ്ലാന്റിന്റെയും ഉപയോഗവും ആവശ്യകതയും സംബന്ധിച്ച സെമിനാർ 10ന് തൃക്കൊടിത്താനം (കുന്നുംപുറം) ഊർജ്ജമിത്ര കേന്ദ്രത്തിൽ നടക്കും. രാവിലെ 10.30ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം ഗ്രാമാപഞ്ചായത്ത് പ്രസിഡന്റ് കെ.സുവർണ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർപേഴസൺ സന്ധ്യാ മനോജ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭയിലേയും, തൃതല പഞ്ചായത്തുകളിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുക്കും. അനർട്ടിന്റെ ഉദ്യോഗസ്ഥർ ക്ലാസ് നയിക്കും. അടുക്കള മാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള ബയോഗ്യാസ് പ്ലാന്റിന്റെ വില്പനയും ഉണ്ടാകും. 21000 രൂപാ വിലയുള്ള പ്ലാന്റ് 18000 രൂപാ വിലയ്ക്കു നൽകും.