കുറിച്ചി: കുറിച്ചി പഞ്ചായത്ത് സീനിയർ സിറ്റിസൺസ് വെൽഫെയർ ഫോറത്തിന്റെ ഉദ്ഘാടനവും ലോകമനുഷ്യാവകാശദിനാചരണവും 10ന് വൈകുന്നേരം നാലിന് കുറിച്ചി വില്ലേജ് ഓഫീസ് ജംഗ്ഷനിലുള്ള സെന്റ് ജോസഫ് ട്യൂഷൻ ഹോമിൽ നടക്കും. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശശികുമാർ പാലക്കളം അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ പത്ത് മുതിർന്ന പൗരന്മാരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ഫാ. ജോസഫ് പുത്തൻപറമ്പിൽ, പി.വി.ജോർജ്, എൽസി രാജു, ജയിംസ് കാലാവടക്കൻ, പി.എസ്. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.