പാലാ: ബി.ജെ.പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയതായി ചുമതലയേറ്റ പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന് സ്വീകരണം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ജി.അനീഷ്, സ്മിതാ വിനോദ്, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്കുമാർ കെ.ബി, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ആർ രാജേഷ്, മറ്റ് പഞ്ചായത്ത് ബൂത്ത്തല നേതാക്കൾ എന്നിവർ പങ്കെടുത്തു.