പാലാ:മോട്ടോർ വാഹന വകുപ്പ്, കോട്ടയം ജില്ലയിലെ ഓഫീസുകളിൽ കുടിശിക ഫയലുകൾ തീർപ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികളിൽ പരിഹാരം ഉണ്ടാക്കുന്നതിനുമായി 10ന് അദാലത്ത് സംഘടിപ്പിക്കും. കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് 'വാഹനീയം 2021' എന്ന പേരിൽ അദാലത്ത് നടക്കുന്നത്.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്തിന് നേതൃത്വം നൽകും. പൊതുജനങ്ങളുടെ പരാതികൾ പാലാ ജോയിന്റ് ആർ.ടി.ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് 1മണി വരെ സ്വീകരിക്കും. പരാതി സമർപ്പിക്കുന്നവർ അദാലത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകർ കൈപ്പറ്റാതെ തിരികെവന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ലൈസൻസുകളും തിരിച്ചറിയൽ രേഖയുമായി അദാലത്തിൽ ഹാജരാകുന്ന അപേക്ഷകർക്ക് നേരിട്ട് നൽകുന്നതാണെന്ന് പാലാ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. വിവരങ്ങൾക്ക്: 04822216455, 8547639035.