
കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ വീടിനു സമീപം വീപ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഇടക്കുന്നത്താണ് സംഭവം. വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് ആശാ വർക്കർ വഴി കാഞ്ഞിരപ്പള്ളി പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീപ്പയിൽ നിന്ന് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടക്കുന്നത്ത് വാടകയ്‌ക്ക് താമസിക്കുന്ന ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ്. ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സംശയം. മാതാവിനെ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നാട്ടുകാർക്കും അറിയില്ല. അന്വേഷണത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിൽ.