ചങ്ങനാശേരി: കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് കമ്മറ്റി രൂപീകരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ തെങ്ങണയിലെ ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനും കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യനും സ്വീകരണം നൽകും. മുൻ മന്ത്രി കെ.സി ജോസഫ് യോഗം ഉദ്ഘാടനം ചെയ്യുമെന്ന് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം അറിയിച്ചു.