കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി 2021,22 പ്രകാരം ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.15 ലക്ഷം രൂപയുടെ കാലിത്തീറ്റയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. അപ്‌ക്കോസിന്റെ കീഴിലുള്ള സൊസൈറ്റികളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് പാലിനു സബ്‌സിഡിയായി 20 ലക്ഷം രൂപയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി വാഴൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി റെജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി സ്ഥിരം സമിതി അധ്യക്ഷൻ മാരായ തോമസ് വെട്ടുവേലിൽ,ഡി. സേതുലക്ഷ്മി ശ്രീകാന്ത് പി. തങ്കച്ചൻ,ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ഷിഹാബുദ്ദീൻ മെമ്പർമാരായ സുബിൻനെടുമ്പുറം, സൗദാ ഇസ്മയിൽ ഡെൽമ ജോർജ് ഷാനിദ അഷറഫ്, അജിത് കുമാർ എസ്, ചാമംപതാൽ ക്ഷീര സംഘം സെക്രട്ടറി അനിത എന്നിവർ പങ്കെടുത്തു.