കോട്ടയം: ഓൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 21 മുതൽ 23 വരെ സംഘടിപ്പിക്കുന്ന പത്താമത് സംസ്ഥാന വിദ്യാർത്ഥി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ജി.എസ് പത്മകുമാർ ഭവനിൽ നടന്നു. തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അദ്ധ്യാപകൻ പ്രൊഫ.സി.മാമച്ചൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി അദ്ധ്യക്ഷത വഹിച്ചു. ഇ.ജെ റോയ്ച്ചൻ, ഡോ.കെ.ടി റെജികുമാർ, പ്രൊഫ.പി.തങ്കച്ചൻ, ആർ.മീനാക്ഷി, മിനി.കെ.ഫിലിപ്പ് എന്നിവർ പങ്കെടുത്തു. എ.ഐ.ഡി.എസ്.ഒ ജില്ലാ സെക്രട്ടറി ജി.എസ് ശാലിനി സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.അപർണ നന്ദിയും പറഞ്ഞു. ഡോ.സ്‌കറിയ, ഫാ.വർഗീസ് മുഴുത്തേറ്റ് എന്നിവർ രക്ഷാധികാരികൾ, പ്രൊഫ.സി.മാമച്ചൻ ചെയർമാൻ, ആർ.മീനാക്ഷി കൺവീനർ, കെ.ആർ മീര, സണ്ണി എം.കപിക്കാട്, ഡോ.അജു കെ. നാരായണൻ തുടങ്ങിയവരുൾപ്പെടുന്ന 48 അംഗ സ്വാഗതസംഘം രൂപീകരിച്ചു.