പാലാ: ജൂബിലി തിരുനാളിന് ഭക്തിസാന്ദ്രമായ പരിസമാപ്തി. പാലാ ടൗൺ കപ്പേളയിലെ ജൂബിലി തിരുനാളിൽ പങ്കെടുക്കാൻ ഇത്തവണ നിരവധി വിശ്വാസികളാണ് എത്തിയത്. അമലോത്ഭവമാതാവിന്റെ പട്ടണപ്രദക്ഷിണവും ഭക്തിനിർഭരമായി.
രാവിലെ മാർ ജേക്കബ് മുരിക്കൻ വി. കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് ഫാ. മാത്യു തുരുത്തിപ്പള്ളിയും ഫാ. ജോസഫ് ആലഞ്ചേരിലും വി. കുർബാന അർപ്പിച്ച് സന്ദേശം നൽകി. കൊട്ടാരമറ്റം പന്തലിലും ളാലം ജംഗ്ഷൻ പന്തലിലും മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു. തുടർന്ന് തിരികെ ജൂബിലി പന്തലിൽ പ്രദക്ഷിണം സമാപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ പതിവുള്ള ഫാൻസിഡ്രസ്, ടാബ്ലോ, കാൽനടയായുള്ള പ്രദക്ഷിണം എന്നിവ ഒഴിവാക്കി.