semi

കോട്ടയം: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശവും ആധുനിക പൊലീസിംഗും എന്ന വിഷയത്തിൽ സെമിനാർ ഇന്ന് ഉച്ചകഴിഞ്ഞ് 3.15ന് പൊലീസ് ക്ലബ് ഹാളിൽ നടക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിനു കെ. ഭാസ്‌കർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പ്രഭാഷണം നടത്തും. ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ വി. ജയപ്രകാശ്, അഡീഷണൽ എസ്.പി എസ്. സുരേഷ് കുമാർ, മാദ്ധ്യമ പ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ് തുടങ്ങിയവർ പങ്കെടുക്കും.