മുണ്ടക്കയം: പ്രളയം ദുരിതം വിതച്ച കൂട്ടിക്കൽ പഞ്ചായത്തിൽ ദുരിതാശ്വാസ പദ്ധതികൾ ഏർപ്പെടുത്താൻ സർക്കാർ കാലതാമസം വരുത്തുന്നതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എൻ വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. അൻസാരി മഠത്തിൽ, വി.എം.ജോസഫ്, അബ്ദു ആലസംപാട്ടിൽ, ജിജോ കാരക്കാട്ട്, ഷിയാദ് കൂട്ടിക്കൽ, കെ.ആർ.രാജി, ജോസ് ഇടമന, സിസി ജോയി, ജേക്കബ് ചാക്കോ, അയിഷ ഉസ്മാൻ, കൊപ്ലി ഹസൻ, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, റെജി വാര്യമറ്റം, സുഷമ സാബു, ശിവദാസൻ ഇളംകാട്, എൽ.ശശി, നെബിൻ കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.