ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ ഉത്സവത്തിന് കൊടിയേറി. കിഴക്കേനടയിലും പടിഞ്ഞാറെ നടയിലും ക്ഷേത്രം തന്ത്രി രാഗേഷ് നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റി. മേൽശാന്തി നീലമന ഇല്ലം ശംഭു നമ്പൂതിരി, ചോട്ടേമഠം കീഴ്ശാന്തി ഋഷി ശങ്കർ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കിഴക്കേ നടയിലെ മഹാവിഷ്ണുവിന്റെ തങ്കത്തിൽ നവീകരിച്ച തിരുവാഭരണവും, പടിഞ്ഞാറേ നടയിലെ വെളളിയിൽ നവീകരിച്ച നരസിംഹമൂർത്തിയുടെയും തിരുവാഭരണ അങ്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ക്ഷേത്രത്തിൽ സമർപ്പിച്ചു. സമ്മേളനം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി സജികുമാർ തിനപറമ്പിൽ, വൈസ് പ്രസിഡന്റ് ടി. അജിത് കുന്നുംപുറം, മഞ്ജു സുജിത്ത്, കെ.എൻ. സുവർണ്ണകുമാരി,ടി. രഞ്ജിത്, ബ്ലോക്ക് പഞ്ചായത്തംഗം എൻ. രാജു, ദീപാ ഉണ്ണികൃഷ്ണൻ,എസ്. അജിത്ത്, വി. ആർ അനിൽ, വി.എസ് ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. തിരുവാഭരണങ്ങളുടെ നവീകരണ. പ്രവർത്തനങ്ങൾ നടത്തിയ ശില്പി ഹരി ചക്കുളത്തിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സജികുമാർ തിനപറമ്പിൽ സ്വാഗതവും ഭരണ സമിതിയംഗം പി.സി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.