
ഏറ്റുമാനൂർ: നീണ്ടൂർ പ്രാലേൽ പാലത്തിനു സമീപമുള്ള വളവിൽ സ്വകാര്യ ബസ് കാറുകളിൽ ഇടിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആർക്കും പരിക്കില്ല. കോട്ടയം വൈക്കം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. പാലത്തിന് സമീപം വീതികുറഞ്ഞ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയെ മറികടന്ന് ബസ് പാലത്തിലേക്ക് കയറാൻ ശ്രമിക്കവേ മുൻപിലുണ്ടായിരുന്ന കാറിലും, എതിരെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അടുത്ത കാലത്ത് പാലത്തിലും സമീപത്തുമായി അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു.