വൈക്കം : നാറാണത്ത് വിത്ത് വിതച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയിൽപ്പെടുത്തി നാറാണത്ത് പാടശേഖരത്ത് സ്ഥിരമായി ഇരുപ്പൂ കൃഷി നടത്തും. കൃഷി വകുപ്പ് തരിശ് നില സബ്‌സിഡി, പമ്പിഗ് സബ്‌സിഡി, വിത്ത് വളം എന്നിവ നൽകി. നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിലം ഒരുക്കൽ നടത്തി. പുറംബണ്ട് ഗതാഗത യോഗ്യമാക്കിയാൽ കൃഷി ചെലവുകൾ കുറയ്ക്കാൻ കഴിയും. നഗരസഭയിലെ ഏക പാടശേഖരമാണ് നാറാണത്ത്.
വിത ഉത്സവം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം പഴയകടവൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാരായ എസ്.ഇന്ദിരാദേവി, എം.കെ.മഹേഷ്, ആർ.സന്തോഷ്, അശോകൻ വെള്ളവേലി, കൃഷി ഓഫീസർ ഷീലാറാണി പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളി, സെക്രട്ടറി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.