കോട്ടയം: എസ്.എൻ.ഡി.പി യോഗം വിജയപുരം 1306ാം നമ്പർ ശാഖയിലെ ശ്രീനാരായണ ദർശനോത്സവം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി കെ.എസ് ബിബിൻഷാൻ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് അനൂപ് സോമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ ആശംസകളർപ്പിച്ചു. ശാഖാ സെക്രട്ടറി ഷിനുമോൻ വി.എസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിനു പി.മണി നന്ദിയും പറഞ്ഞു.