
ചങ്ങനാശേരി: കൺസ്യൂമർ പ്രൊട്ടക്ഷൻ ആന്റ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് ചങ്ങനാശേരി റവന്യൂ ടവറിൽ ലോക മനുഷ്യാവകാശ ദിനാചരണവും സെമിനാറും നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജയിംസ് മാമ്മൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ വി.ബി വിജയൻ, അഡ്വ.വി.ആർ രാജു, ജയിംസ് കാലാവടക്കൻ, അഡ്വ.ബോബൻ തെക്കേൽ, വിനോദ് പണിക്കർ, ആർട്ടിസ്റ്റ് ദാസ്, ജലജ എ.കെ. മേനോൻ, ഡൂപ ജയിംസ്, കെ.എൽ. ഫ്രാൻസീസ് എന്നിവർ പങ്കെടുക്കും.