mvd

കോട്ടയം : മോട്ടോർ വാഹന പരാതികൾ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ അദാലത്ത് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന അദാലത്ത് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ.അജിത് കുമാർ സന്നിഹിതനാകും. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, സെൻട്രൽ സോൺ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവൻ എന്നിവർ പങ്കെടുക്കും.