coconut

കോട്ടയം : നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.ജെ. ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി ഓഫീസർ ബീന ജോർജ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, ഒ.ടി. സൗമ്യമോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, രവി വി. സോമൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജമ്മ രവീന്ദ്രൻ, മാത്യു വർഗീസ്, മേഴ്‌സി റെൻ, കൃഷി ഓഫീസർ എം.സി. പത്മ എന്നിവർ പങ്കെടുത്തു.
60 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.