police

കോട്ടയം: ജനങ്ങളുടേയും രാജ്യത്തിന്റെയും കൃത്യമായ സംരക്ഷണം പൊലീസിന്റെ കൈകളിൽ ഭദ്രമാണെന്ന് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊലീസ് ക്ലബ്ബിൽ നടന്ന മനുഷ്യാവകാശവും ആധുനിക പൊലീസിംഗും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ ആമുഖ പ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ പ്രസിഡന്റ് ബിനു. കെ.ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. കെ.റ്റി അനസ്സ്, വി. ജയപ്രകാശ്, ചെറുകര സണ്ണി ലൂക്കോസ് , കെ.പി പ്രവീൺ, പ്രേംജി കെ.നായർ, എം.എസ് തിരുമേനി, വി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.