മുണ്ടക്കയം: ശബരിമല തീർത്ഥാടന പാതയിൽ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് സോൺ പദ്ധതി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിസന്ധിയിൽ. കുട്ടിക്കാനം സോണിന്റെ പ്രവർത്തനം ബുധനാഴ്ച്ച മുതൽ പൂർണമായും നിർത്തി. കുമളി മുതൽ മുണ്ടക്കയം വരെ തീർത്ഥാടനപാതയിൽ 3 സ്‌ക്വാഡുകളായി തിരിഞ്ഞ് 24 മണിക്കൂറും പട്രോളിംഗ് നടത്തിയിരുന്നു. അപകടത്തിൽപ്പെടുന്ന വാഹനയാത്രക്കാർക്ക് അടിയന്തര സഹായം നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിരുന്നു. എന്നാൽ പട്രോളിംഗ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും താത്കാലിക ഡ്രൈവർമാർക്കും മറ്റ് അനുബന്ധ ചിലവിനും സർക്കാരിൽ നിന്നും തുക ലഭിക്കാത്തതിനെ തുടർന്നാണ് പദ്ധതിയുടെ പ്രർത്തനം നിലച്ചു. ഈ തീർത്ഥാടനകാലം 20 ദിവസം പിന്നിട്ടപ്പോൾ തന്നെ പട്രോളിഗ് വാഹനങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കി കുറച്ചു. വീണ്ടും ചിലവ് ചുരക്കലിന്റെ ഭാഗമായി പട്രോളിംഗ് നിർത്തി പാതയോരങ്ങളിൽ വിശ്രമിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച നിർദ്ദേശം .