പൊൻകുന്നം : കൊവിഡ് പ്രതിസന്ധിമൂലം നിറുത്തിവച്ചിരുന്ന പൊൻകുന്നം ഡിപ്പോയിലെ മണ്ണാറശാല സർവീസ് 13 ന് പുന:രാരംഭിക്കും. കായംകുളം വരെയായി പുന:ക്രമീകരിച്ചാണ് സർവീസ് നടത്തുന്നത്. രാവിലെ 6.20ന് മുണ്ടക്കയത്ത് നിന്ന് പുറപ്പെടും. ചങ്ങനാശ്ശേരി, തിരുവല്ല, ചക്കുളത്തുകാവ്, എടത്വ, ഹരിപ്പാട്, മണ്ണാറശാല നാഗരാജക്ഷേത്രം വഴിയാണ് കായംകുളത്ത് എത്തുന്നത്. ചക്കുളത്തുകാവ്, മണ്ണാറശാല ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തർക്ക് ഇതേ ബസിൽ തന്നെ മടക്കയാത്ര സാദ്ധ്യമാകും വിധമാണ് ക്രമീകരണം.