
കോട്ടയം : പച്ചക്കറിക്കടയുടെയും, ചിക്കൻ കടയുടെയും മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കടയുടമ പിടിയിൽ. സംക്രാന്തി പെരുമ്പായിക്കാട് ചേമഞ്ചേരിൽ പി.എം സാബു (58) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. 400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. പൊലീസ് സംഘം ദിവസങ്ങളായി പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു. സ്‌ക്വാഡ് അംഗങ്ങൾ എത്തി കടയിൽ പരിശോധന നടത്തുമ്പോൾ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. പ്രതിയെ കോടതിയിൽ ഹാജരാക്കും.