അടിമാലി: റോട്ടറി ക്ലബ്ബിന്റെയും മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെയും ഇന്ത്യൻ പ്രോസ്‌തോ ഡോൺഡിക് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നവപുലരിയെന്ന പേരിൽ അടിമാലിയിൽ സൗജന്യ ദന്തപരിശോധന ക്യാമ്പും സൗജന്യ പല്ല് സെറ്റ് വിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതിനായി വേണ്ടുന്ന ആദ്യഘട്ടമായുള്ള ക്യാമ്പ് 14, 15 തിയതികളിൽ അടിമാലി റോട്ടറി ഹാളിൽ നടക്കും.ഈ മാസം പന്ത്രണ്ട് വരെ പദ്ധതിയുടെ ഭാഗമാകാൻ പേര് ബുക്ക് ചെയ്യാം. ആദ്യഘട്ടത്തിൽ പല്ല് പൂർണ്ണമായി നഷ്ടപ്പെട്ട നിർദ്ധനരായ 25 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തേണ്ടവർക്ക് 9447001006 എന്ന നമ്പരിലോ 9447213605 എന്ന നമ്പരിലോ വിളിക്കാവുന്നതാണ്.ആദ്യഘട്ട ക്യാമ്പുകൾക്ക് ശേഷം തുടർ ക്യാമ്പുകളിലൂടെ അർഹരായവർക്ക് പല്ല് സെറ്റുകൾ വച്ച് നൽകും. വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് എം എ മൈതീൻ,സെക്രട്ടറി എൽദോ പി ഏലിയാസ്, സദാശിവൻ എടപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.