kobthomas

കാഞ്ഞിരപ്പള്ളി: സലേഷ്യൻ സഭയുടെ ദിമാപുർ പ്രവീശിയിലെ അംഗമായിരുന്ന ഫാ. തോമസ് വട്ടോത്ത് (86) നിര്യാതനായി. കാഞ്ഞിരപ്പള്ളി രൂപതയിലെ കപ്പാട് ഇടവകയിലെ പരേതനായ തൊമ്മൻ-റോസമ്മ ദമ്പതികളുടെ മകനാണ്. വട്ടോത്ത് കുടുംബയോഗം രക്ഷാധികാരിയായിരുന്നു. സംസ്കാരം ഇന്ന് 2ന് നാഗാലാന്റ് ദിമാപുർ സെലേഷ്യൻ ഡോൺ ബോസ്കോ കോളേജ് ചാപ്പൽ സെമിത്തേരിയിൽ.