കുറവിലങ്ങാട് :മോഷണം ശ്രമം വിളിച്ചറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.. പന്തനാഴിയിൽ ഗോപാലന്റെ വീട്ടിലാണ് ബുധനാഴ്ച പുലർച്ചെ മോഷ്ടാക്കൾ എത്തിയത്. പശുവിന്റെ കരച്ചിൽ കേട്ട് മകൻ ദിപു മുറ്റത്തെ ലൈറ്റ് തെളിച്ചു ജനൽപാളി തുറന്നുനോക്കിയപ്പോഴാണ് ജനലിനോട് ചേർന്ന് അടിവസ്ത്രം മാത്രം ധരിച്ച ആളിന് കണ്ടത്. ദിപു ഒച്ചവെച്ചതോടെ ഇയാളും മറ്റൊരാളും റോഡിലേക്ക് ഓടിമറയുന്നത് കണ്ടു. പുലർച്ചെ 2.53ന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് 3.10ഓടെ ദിപുവിനെ പൊലീസ് തിരികെവിളിച്ചു വിവരങ്ങൾ തിരക്കിയതിനു ശേഷം എത്താമെന്നു അറിയിച്ചു. എന്നാൽ സംഭവം നടന്നു രണ്ടു ദിവസമായിട്ടും പൊലീസ് എത്താത്തതു പ്രതിഷേധത്തിന് കാരണമായി.