കോട്ടയം: ബി.ഡി.ജെ.എസ് മണ്ഡലം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബി.ഡി.ജെ.എസ് ഏഴാം ജന്മദിനം പതാകദിനമായി പാക്കിൽ കവലയിൽ ആഘോഷിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ്‌കുമാർ മണലേൽ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.എം.പ്രദീപ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.ഗിരീഷ്‌കുമാർ, വൈസ് പ്രസിഡന്റുമാരായ കെ.എ.സോമനാഥൻ, വി.ബിജുമോൻ, സെക്രട്ടറിമാരായ ടി.ടി. മോഹനൻ, കെ.എൻ.സുബാഷ്, ജോയിന്റ് സെക്രട്ടറിമാരായ ദിലീപ്കുമാർ ഗുരുകുലം, എം.ആർ.മനു എന്നിവർ പങ്കെടുത്തു.