പൊൻകുന്നം: കോൺഗ്രസിന്റ പോക്ഷക സംഘടനയായ അൺഓർഗനൈസിഡ് വർക്കേഴ്‌സ് കോൺഗ്രസ് ആന്റ് എംപ്ലോയിസ് കോൺഗ്രസിന്റെ ചിറക്കടവ് മണ്ഡലം ഭാരവാഹികളെ കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തതായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ അറിയിച്ചു. സേവ്യർ മൂലകുന്ന് (പ്രസിഡന്റ്), നിസാർ അബ്ദുള്ള, സാലി നെല്ലെപറമ്പിൽ (വൈസ്.പ്രസിഡന്റുമാർ), ബിനേഷ് ചെറുവള്ളി (സെക്രട്ടറി),.വൈ. അൻസർ ,ഇന്ദുകല. എസ്. നായർ (ജോ. സെക്രട്ടറിമാർ), മാതൃു തോമസ് ഏർത്തയിൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 12 അംഗ നിർവാഹസമതിയേയും തിരഞ്ഞെടുത്തു.. നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ബിജു മുുവേലികുന്നേലിനെ(ചിറക്കടവ്) യും നിയമിച്ചു.