വൈക്കം : സംസ്ഥാന മിനി വോളിബാൾ സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് ബ്രഹ്മമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ആലോചനാ യോഗം സ്‌കൂൾ മാനേജർ വി.പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. വോളിബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. 18 ന് രാവിലെ 8 ന് മത്സരങ്ങൾ രണ്ട് കോർട്ടുകളിലായി നടക്കും.വൈകിട്ട് മത്സരങ്ങൾ സമാപിക്കും. യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബു വടക്കേമുറി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് എസ്.ഡി.സുരേഷ്ബാബു, ജില്ലാ സെക്രട്ടറി കെ.എച്ച്. ജബ്ബാർ, മുകേഷ് രാമപുരം, കെ.ഐ.നസീർ, ഹൈസ്‌കൂൾ യൂണിയൻ സെക്രട്ടറി പി.ജി.ശാർങ്ങധരൻ, ഹെഡ്മിസ്‌ട്രസ് ജയശ്രീ,കെ.ജെ.സണ്ണി, വി.പി. സുരേഷ്, വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.