തലയോലപ്പറമ്പ് : മുദ്ര കൾച്ചറൽ ആർട്ട് സൊസേറ്റി, മുദ്ര പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള യുവത്വം ചരിത്രവും, വർത്തമാനവും എന്നവിഷയത്തിൽ ഇന്ന് സെമിനാർ നടത്തും. കെ.ആർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് കണ്ണൂർ എസ്.എൻ കോളേജ് റിട്ട.പ്രിൻസിപ്പൽ ഇ.എൻ.ശിവദാസ് വിഷയം അവതരിപ്പിക്കും. മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ മോഡേറേറ്റർ ആയിരിക്കും. മുദ്ര പ്രസിഡന്റ് ഡോ.എച്ച് സദാശിവൻപിള്ള അദ്ധ്യക്ഷത വഹിക്കും. അഡ്വ.എൻ.ചന്ദ്ര ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും.