വൈക്കം : എസ്.എൻ.ഡി.പി യോഗം 125-ാം നമ്പർ കുന്നപ്പള്ളി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ ജോലികളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ കട്ടിളവയ്പ് നടത്തി. ക്ഷേത്രം മേൽശാന്തി മുളക്കുളം അഖിൽ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. സ്തപതി പാമ്പാക്കുട ശിവൻ, ക്ഷേത്ര ശില്പി സുമേഷ് മേക്കടമ്പ് എന്നിവർ പങ്കെടുത്തു. ശാഖാർപ്രസിഡന്റ് പീതാംബരൻ പരിക്കണ്ണിത്താനം, സെക്രട്ടറി എൻ.കെ.പീതാംബരൻ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ ഗോപിനാഥൻ, ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പ്രഭ മുതിരക്കാല, കൺവീനർ പി.ആർ രാജീവ്, കെ.എ രമണൻ, മോഹനൻ ഓമറ്റം , സുനിൽ പുഴുക്കുത്തിയിൽ, ബാബു ചിറയിൽ, ഐഷാ പീതാംബരൻ ,സുധാ വൽസകുമാർ,ജയ, സുജാത രമണൻ തുടങ്ങിയവർ നേതൃത്വം നൽകി.