മുണ്ടക്കയം: കൊടുങ്ങ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആറു പതിറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ ശ്രീകോവിൽ നവീകരണത്തിനും പുനപ്രതിഷ്ഠ യുമായി 22 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജനുവരി പത്തിനകം പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഭക്തർക്ക് സംഭാവനകൾ സമർപ്പിക്കാമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ.എം സുഹാസ്, സെക്രട്ടറി കെ.കെ സജിമോൻ എന്നിവർ അറിയിച്ചു. സംഭാവനകൾ അയക്കേണ്ട അക്കൗണ്ട് നമ്പർ. പ്രസിഡന്റ്/സെക്രട്ടറി എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 724 കൊടുങ്ങ, അക്കൗണ്ട് നമ്പർ: 00000067225697112, IFSC SBIN 0070131, എസ്.ബി.ഐ കൂട്ടിക്കൽ.