ചങ്ങനാശേരി: പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ കന്യാമറിയത്തിന്റെ തിരുനാൾ നാളെ സമാപിക്കും. രാവിലെ 5:30 ന് ഫാ.ചെറിയാൻ കാരിക്കൊമ്പിൽ വി.കുർബാന. 7:15ന് സപ്ര, വി.കുർബാന ഫാ.ജേക്കബ് വാരിക്കാട്ട്, 9:30ന് വി.കുർബാന ഫാ.ടെജി പുതുവീട്ടിൽക്കളം, 11:30ന് വി. കുർബാന ഫാ.ഗ്രിഗറി മേപ്പുറം, 2:30ന് വി. കുർബാന ഫാ.ജോൺ വടക്കേക്കളം, 4:30ന് ആഘോഷമായ കുർബാന സന്ദേശം ഫാ.ലൈജു കണിച്ചേരിൽ, വൈകുന്നേരം 6ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മന്ദിരം കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് കൊടിയിറക്ക്.