മുണ്ടക്കയം: പെരുവന്താനം മുറിഞ്ഞപുഴയിൽ കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7 മണിയോടെയാണ് കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയപാതയിലാണ് അപകടം. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരിൽ 3 പേരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണം.നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.