job

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളേജും ചേർന്ന് 18ന് സംഘടിപ്പിക്കുന്ന നിയുക്തി തെഴിൽമേളയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

18 മുതൽ 40 വരെ പ്രായമുള്ള എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ., ഐ.ടി.സി., ഡിപ്ലോമ, ബി.ടെക്, നഴ്‌സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ളവർക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ബാങ്കിംഗ് നോൺബാങ്കിംഗ്, ഐ.ടി, എൻജിനീയറിങ്, ഓട്ടോമൊബൈൽ, എഡ്യൂക്കേഷൻ, ഫർമസ്യൂട്ടിക്കൽസ്, ബി.പി.ഒ, മാനുഫാക്ചറിങ്, റീട്ടെയിൽ,ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്. ആർ മാനേജ്‌മെന്റ്, ഇൻഷുറൻസ്, എന്നീ മേഖലകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 14നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 04812560413, 2563451, 2565452