കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയിലെ ആനുകൂല്യവിതരണ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. യോഗത്തിൽ പ്രസിഡന്റ് വി.പി റെജി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ റീനാ ജോൺ പദ്ധതി വിശദീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ പി.എം. ജോൺ, ഗീതാ എസ്.പിള്ള , വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ, കൃഷി ഓഫീസർ അരുൺകുമാർ.ജി, കേരസമിതി കൺവീനർ ബേസിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു. കേരകർഷകർക്ക് ഉല്പാദനോപാധികൾ, തെങ്ങുകയറ്റ യന്ത്രം എന്നിവയുടെ വിതരണം നടത്തി.
ചിത്രം-വാഴൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയിലെ ആനുകൂല്യ വിതരണം ഗവ. ചീഫ്‌വിപ്പ് ഡോ.എൻ. ജയരാജ് ഉൽഘാടനം ചെയ്യുന്നു.