
കോട്ടയം: പാചകവാതക വില വർദ്ധിപ്പിക്കുന്നതിനെതിരെ വനിതകൾ ശക്തമായി പ്രതികരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. കേരള വനിതാ കോൺഗ്രസ് സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. പി.സി തോമസ്, ജോയി ഏബ്രഹാം, ഡോ. ഗ്രേസമ്മ മാത്യു, പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, ജയ്സൺ ജോസഫ്, എ.കെ.ജോസഫ്, ശാന്തമ്മ വർഗീസ്, മറിയാമ്മ റ്റീച്ചർ, തങ്കമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.