
ഏറ്റുമാനൂർ : ഊന്നുകല്ലേൽ പരേതരായ ചെറിയാന്റെയും മറിയത്തിന്റെയും മകൻ മോണ്ട് ഫോർട്ട് ബ്രദേഴ്‌സ് ഒഫ് സെന്റ് ഗബ്രിയേൽ, ഡൽഹി പ്രൊവിൻസ് സഭാംഗം ബ്രദർ ബെഞ്ചമിൻ ഊന്നുകല്ലേൽ (വർക്കി ചെറിയാൻ, 82) ഭോപ്പാലിൽ നിര്യാതനായി. ലക്‌നൗ മഹാനഗർ ഇന്റർ കോളേജ്, സർദാന സെന്റ് ചാൾസ് ഇന്റർ കോളേജ്, റാഞ്ചി സെന്റ് അലോഷ്യസ് ഇന്റർ കോളേജ്, പാറ്റ്‌ന ലയോള കോളേജ്, ഭോപ്പാൽ സെന്റ് ഫ്രാൻസിസ് കോളേജ് എന്നിവിടങ്ങളിൽ 32 വർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : തോമസ് (ഏറ്റുമാനൂർ), ജോസഫ് (ഏറ്റുമാനൂർ), സിസ്റ്റർ സെബസ്റ്റിന (റാഞ്ചി ), ബ്രദർ കുര്യൻ (ഹൈദ്രാബാദ് ), ഫ്രാൻസിസ് (ഏറ്റുമാനൂർ), പരേതരായ കത്രിക്കുട്ടി കളപ്പുരക്കൽ (കുറവിലങ്ങാട് ), സിസ്റ്റർ അമല (അമൃതസർ). സംസ്‌കാരം നാളെ 2 ന് ഭോപ്പാലിൽ.