കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ യൂത്ത്മൂവ്‌മെന്റ് നേതാക്കളുടെ നേതൃസംഗമം യോഗ ജ്വാല 18ന് പാലാ രാമപുരം ഡോ.പൽപ്പു നഗറിൽ ( മൈക്കിൾ പ്ലാസാ കൺവൻഷൻ സെന്റർ) നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ, 9ന് പതാക ഉയർത്തൽ.10ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. . യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. യൂത്തമൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, യൂത്തമൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും സ്‌പൈസസ് ബോർഡ് ചെയർമാനുമായ ഏ.ജി തങ്കപ്പൻ, യോഗം കൗൺസിലർ സി.എം ബാബു എന്നിവർ സംഘടനാസന്ദേശം നൽകും. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് കുമാർ മണലേൽ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി എക്‌സിക്യൂട്ടീവ് അംഗംവിവേക് വൈക്കം, കേന്ദ്ര സമിതി സൈബർസേന ചെയർമാൻ അനീഷ് പുല്ലുവേലിൽ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത്, സെക്രട്ടറി എം.പി സെൻ, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ, സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ്, സെക്രട്ടറി എൻ.കെ രമണൻ, മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ, ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി.ജിരാജ്, എരുമേലി യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ്, കൺവീനർ എം.വി അജിത്കുമാർ എന്നിവർ പങ്കെടുക്കും. യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മറ്റി ചെയർമാൻ ശ്രീദേവ് കെ.എസ് സ്വാഗതവും യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മറ്റി കൺവീനർ അനീഷ് ഇരട്ടിയാനി നന്ദിയും പറയും.