കോട്ടയം : ലെൻസ് ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി വികസനസെമിനാർ എന്റെ കോട്ടയം നടന്നു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന സെക്രട്ടറി പി.എം സനിൽകുമാർ മോഡറേറ്ററായിരുന്നു. സംസ്ഥാന സെക്രട്ടറി എം.മനോജ് മുഖ്യപ്രഭാഷണം നടത്തി. ഇ.എസ്.ബിജു, ഡോ.ബിനു മോൾ ടോം, ബീറ്റാ ഭദ്രൻ, ഡോ.എൻ.കെ ശശിധരൻ, ജി.ശ്രീകുമാർ, ജോജി കൂട്ടമ്മൽ, റ്റിറ്റൺ തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ ടി.സി.ബൈജു നന്ദി പറഞ്ഞു.