പാമ്പാടി: ശിവദർശന ദേവസ്വം പാമ്പാടി മഹാദേവ ക്ഷേത്രത്തിലെ 110-ാമത് ഉത്സവം 12ന് കൊടിയേറി 19ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രി, സജി തന്ത്രി, ജഗദീഷ് ശാന്തി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും. 12ന് രാവിലെ 5.30ന് ഗണപതിഹോമം, ഗുരുപൂജ, പുരാണപാരായണം, വൈകുന്നേരം 3ന് കലവറ നിറയ്ക്കൽ, ഗുരുദേവകീർത്തനാലാപനം ,പണക്കിഴി സമർപ്പണം, 6.30ന് വിശേഷാൽ ദീപാരാധന, സജി തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. കലാമണ്ഡപത്തിൽ 7ന് ഗുരുസ്മാരകം അവതരിപ്പിക്കുന്ന നാട്യശിൽപ്പം, ഗുരുസ്മൃതി ഗ്‌ളോബൽവിഷൻ അവതരിപ്പിക്കുന്ന അറിവിലേക്ക് ഒരുചുവട്. 13ന് രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് ഗുരുപൂജ, വൈകുന്നേരം 7ന് പ്രഭാഷണം. 8ന് മാജിക് ഷോ. 14ന് വൈകുന്നേരം 6ന് പ്രഭാഷണം, സംഗീതകച്ചേരി, 8.30ന് സോപാന സംഗീതം.

15ന് വൈകിട്ട് 7ന് നടക്കുന്ന ശ്രീനാരായണ തീർത്ഥർ സ്വാമി അനുസ്മരണ സമ്മേളനം ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻശാന്തി അദ്ധ്യക്ഷത വഹിക്കും. കെ.എസ് അനൂപ്, സഞ്ജയചന്ദ്രൻ, കെ.എൻ രാജൻ, കൃഷ്ണബോസ് എന്നിവർ പങ്കെടുക്കും.

16ന് വൈകിട്ട് 8ന് ട്രാക്ക്മ്യൂസിക്ക് നൈറ്റ്. 17ന് രാവിലെ 10ന് ഉത്സവബലി. സ്വീകരണസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം പ്രസിഡന്റ് സി.കെ. തങ്കപ്പൻശാന്തി അദ്ധ്യക്ഷത വഹിക്കും. കെ.എസ് ശശി, കെ.എൻ ഷാജിമോൻ, രതീഷ് ജെ. ബാബു, പി. ഹരികുമാർ, രമണി ശശിധരൻ, എം.ആർ സജിത്കുമാർ, എം.എ പുഷ്പൻ, സോഫി വാസദേവൻ, ബിന്ദു റജിക്കുട്ടൻ, വി.കെ ശ്രീആനന്ദ് തുടങ്ങിയവർ പങ്കെടുക്കും.

18ന് വൈകുന്നേരം 4ന് ശ്രീബലി എഴുന്നള്ളിപ്പ്. 7ന് പ്രഭാഷണം പ്രസാദ് കൂരോപ്പട. 8ന് വെറൈറ്റി ഡാൻസ്, ഫ്യൂഷൻഷോ, 9.30ന് പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട്, പള്ളിവിളക്ക്. 19ന് 8.30ന് സമ്പൂർണ നാരായണീയം, വൈകുന്നേരം 5.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട് ക്ഷേത്ര സങ്കേതത്തിൽ തിരുആറാട്ട്, കൊടിയിറക്ക്.