തലനാട്: ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 12ന് കൊടിയേറും. 12ന് രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതിഹോമം, ഗുരുപുജ, ഉഷ:പൂജ, പന്തീരടിപൂജ, ഉച്ചപൂജ, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, വൈകിട്ട് 5.45ന് കൊടിയും കൊടിക്കയറും വരവേല്പ് , സമർപ്പണം അജിത രമണൻ കൊച്ചരിപ്പാറയിൽ, തുടർന്ന് ദീപാരാധന, വൈകിട്ട് 7നും 7.50നും മദ്ധ്യേ കൊടിയേറ്റ്. ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തിയുടെയും , രാജേന്ദ്രൻ ശാന്തിയുടെയും സാന്നിദ്ധ്യത്തിൽ പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റും. 18ന് പള്ളിവേട്ട മഹോത്സവം, വൈകിട്ട് കാവടി ഹിഡുംബൻപൂജ, പള്ളിവേട്ട, 19ന് തിരുവാതിര മഹോത്സവം, കാവടി അഭിഷേകങ്ങൾ, നിദ്ര കലശാഭിഷേകം, വലിയ കാണിക്ക, വൈകിട്ട് 3.30ന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 6.45ന് ആറാട്ട് എതിരേല്പ് , കൊടിമര ചുവട്ടിൽ പറവെയ്പ്പ്, കൊടിയിറക്കൽ, രാത്രി 11ന് വടക്കുംപുറത്ത് വലിയ ഗുരുതി, മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികൾ