sreeith
ചിശ്രീജിത്ത്


അടിമാലി: ബൈക്ക് മോഷ്ടാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.ചാലക്കുടി പൂലാനികര കാവുംപുറത്ത് ശ്രീജിത്ത് (27) ആണ് അറസ്റ്റിലായത്. ഒക്ടോബർ 22 ന് മച്ചിപ്ലാവ് സ്റ്റീഫൻ എന്നയാളുടെ ബൈക്ക് വീട്ടിൽ നിന്നും മോഷണം പോയിരുന്നു. വാഗമണ്ണിൽ ഭണ്ഡാരക്കുറ്റി മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ ശ്രീജിത്ത് ഉപയോഗിച്ചിരുന്നബൈക്ക് വ്യാജ നമ്പരിൽഉള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യലിൽ ബൈക്ക് അടിമാലി മച്ചിപ്ലാവിൽ നിന്നും മോഷ്ടിച്ച താണെന്ന് സമ്മതിക്കുകയായിരുന്നു.