പാലാ : ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 7.30ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം. 8.00ന് ഭക്ഷ്യധാന്യ വിഭവങ്ങൾ സമർപ്പിക്കുന്ന കലവറ വിഭവ സമർപ്പണം, 11ന് ശ്രഭൂതബലി, ഉച്ചപൂജ, വൈകിട്ട് ആറിന് അമ്പലപ്പുറത്ത് ഭഗവതീക്ഷേത്രത്തിലെ ദ്വാരപാലക ശില്പം അനാച്ഛാദനം. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളയിൽ എന്നിവർ അനാച്ഛാദനം നിർവഹിക്കും. 6.30ന് ദീപാരാധന, ചുറ്റുവിളക്ക്. 6.40ന് തിരുവരങ്ങ് ഉദ്ഘാടനം പി.എം. തങ്കപ്പൻ നിർവഹിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിക്കും. ആദരിക്കലും സ്‌കോളർഷിപ്പ് വിതരണവും അഡ്വ. മനോജ് ചരളയിൽ നിർവഹിക്കും.
7ന് തിരുവാതിര കളി, രാത്രി എട്ടിന് തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയുടെയും മേൽശാന്തി കരുനാട്ട് ഇല്ലത്ത് നാരായണ ഭട്ടതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 14ന് രാത്രി 7ന് ഭക്തിഗാനസുധ.
15ന് രാവിലെ പതിവുപൂജകൾ, 8.45ന് അമ്പലപ്പുറത്ത് ക്ഷേത്രത്തിൽ ഭരണിപൂജയും ഭരണിയൂട്ടും, വൈകിട്ട് 6ന് ഭഗവതി എഴുന്നള്ളത്ത്, 6.45ന് കൂട്ടിയെഴുന്നള്ളത്ത്, 8.15ന് ഉപചാരം ചൊല്ലി തിരികെ എഴുന്നള്ളത്ത് രാത്രി 9ന് വിളക്കിനെഴുന്നള്ളത്ത്. 16ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.15ന് പ്രദോഷപൂജ, രാത്രി 10ന് വിളക്കിനെഴുന്നള്ളത്ത്. 17ന് രാവിലെ 10.30ന് ഉത്സവബലി, 11ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, ആറിന് എസ്എൻഡിപി പാലാ ശാഖയുടെ നേതൃത്വത്തിൽ എട്ടങ്ങാടി സമർപ്പണം. തുടർന്ന് 7ന് ഭക്തിഗാന മഞ്ജരി, 10.30ന് വിളക്കിനെഴുന്നള്ളത്ത്. 18ന് വൈകിട്ട് 5ന് ദേശക്കാഴ്ച പുറപ്പാട്, 7.30ന് സംഗീതസദസ്, രാത്രി 10.30ന് വിളക്കിനെഴുന്നള്ളത്ത്.
19ന് രാവിലെ 8.30ന് ഓഴിവുശീവേലി, ഉച്ചക്ക് 12ന് മകയിരം സദ്യ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 9ന് വലിയകാണിക്ക,11ന് ആൽത്തറ രാജഗണപതി ക്ഷേത്രത്തിൽ പള്ളിനായാട്ട്. 20ന് രാവിലെ 6.30ന് തിരുവാതിര ദർശനം, ഉച്ചക്ക് 12ന് ആറാട്ട് സദ്യ, ഉച്ചകഴിഞ്ഞ് 2ന് കൊടിയിറക്ക് തുടർന്ന് ആറാട്ട് പുറപ്പാട്, 3.30ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്. 4.30ന് തൃക്കയിൽ ക്ഷേത്രത്തിൽ ഇറക്കിയെഴുന്നള്ളത്ത്, 5.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 9ന് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളത്ത്, തുടർന്ന് ദീപാരാധന, ചുറ്റുവിളക്ക്.