പാലാ: സി.പി.ഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണസദസ് ഇന്ന് 5ന് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ സദസ് ഉദ്ഘാടനം ചെയ്യും. ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. സണ്ണി ഡേവിഡ്, അഡ്വ. തോമസ് വി റ്റി, പി കെ ഷാജകുമാർ, അഡ്വ. പയസ് രാമപുരം, എലിക്കുളം ജയകുമാർ, അഡ്വ. ദീപു ജോസ് സെബാസ്റ്റ്യൻ, എൻ.എസ് സന്തോഷ് കുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.