ചെമ്പിളാവ്: വട്ടംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 16ന് കൊടിയേറും. രാവിലെ 5ന് മഹാഗണപതിഹോമം, 11ന് ദ്രവ്യകലശാഭിഷേകം, വൈകിട്ട് 6ന് സമൂഹനീരാഞ്ജനം, 6.30ന് തന്ത്രി കടയിക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മോഹൻദാസ് നമ്പൂതിരി എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7ന് ദീപാരാധനയും ഭജനയും. 18ന് രാവിലെ 10ന് ഉത്സവബലി, 12.30ന് പ്രസാദമൂട്ട്, രാത്രി 8.30ന് വിളക്കിനെഴുന്നള്ളത്ത്, 19ന് രാവിലെ 5ന് ഗണപതിഹോമം, 8ന് നവകകലശ പൂജയും അഭിഷേകവും. 21 വരെ തീയതികളിൽ ഇതേ പരിപാടികൾ തുടരും. 22ന് പള്ളിവേട്ട എഴുന്നള്ളത്ത്. രാത്രി 8.30ന് എഴുന്നള്ളത്തും പള്ളിനായാട്ടും പള്ളിവേട്ട വിളക്കും നടക്കും. 23ന് ഉച്ചതിരിഞ്ഞ് 2ന് ആറാട്ടുബലി, 3ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 5.30 ആറാട്ട്, 6.30ന് തിരിച്ചെഴുന്നള്ളത്ത്, രാത്രി 10 ന് ആറാട്ട് വരവ്, എതിരേൽപ്, നടയിൽ പറവയ്പ്, വലിയകാണിക്ക, നവക കലശാഭിഷേകം, 11ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.